നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് രണ്ടുവയസുകാരൻ മരണപ്പെട്ടു


കോഴിക്കോട് :- കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞതോടെയാണ് സംഭവം. ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ട കാറിലാണ് ലോറി ഇടിച്ചത്. സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്ന യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നുവെന്നും അപ്പോഴാണ് ലോറി പിറകില്‍ വന്ന് ഇടിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. രണ്ട് സ്ത്രീകള്‍ നേരെ ലോറിക്ക് അടിയിലേക്ക് പോയെന്നും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇവരെ വലിച്ച് പുറത്തേക്ക് എടുത്തതെന്നും ഇവര്‍ പറയുന്നു. 

Previous Post Next Post