മയ്യിൽ:-കഴിഞ്ഞ ദിവസം വേനൽ മഴയോടൊപ്പം വീശിയ കനത്ത കാറ്റിൽ ഇരുവാപ്പുഴ നമ്പ്രം സ്വദേശി ശ്രിധരൻ്റെ വാഴ തൊട്ടമാണ് നശിച്ചത്.ഒരു ലക്ഷം രൂപയുടെ നഷ്ടം നഷ്ടം സംഭവിച്ചിറ്റുണ്ട്. നമ്പ്രം സ്വദേശി സൈനുദ്ധീൻ്റെ വാഴകളും നശിച്ചിറ്റുണ്ട്. ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്.
പാവന്നൂരിലെ വാഴ കർഷകൻ കെ പി അബ്ദുൽ അസീസിൻ്റെ 3000ത്തോളം നേന്ത്രവാഴകൾ നശിച്ചു.വിളവെടുപ്പിന് പാകമായതും ഓണ വിപണി ലക്ഷ്യം വച്ച് രണ്ട് മാസം മുൻപ് കൃഷിയിറക്കിയതുമായ വാഴകളാണ് കാറ്റിൽ പൂർണമായും നശിച്ചത്.
പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടെന്ന് അബ്ദുൽ അസീസ് പറഞ്ഞു.വാർഡ് മെമ്പർ യൂസഫ് പാലക്കൽ സന്ദർശിച്ചു.