ശബരിമല :- ശബരിമല സന്നിധാനത്ത് ഞായറാഴ്ച പ്രതിഷ്ഠാദിന പൂജകൾ നടക്കും. ഇതിനോടനുബന്ധിച്ച് ഉച്ചപൂജയ്ക്ക് മുമ്പായി പ്രത്യേക കലശമാടും. തുടർന്ന് കളഭാഭിഷേകം. പടിപൂജയും പൂർത്തിയാക്കി രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
കനത്ത മഴയെയും അവഗണിച്ച് വലിയ ഭക്തജനത്തിരക്ക് വെള്ളിയാഴ്ചയുമുണ്ടായി. ഉഷഃപൂജയ്ക്ക് ശേഷം തുടങ്ങിയ ലക്ഷാർച്ചന 11 മണിയോടെ സമർപ്പിച്ചു. തുടർന്ന് കലശാഭിഷേകവും കളഭാഭിഷേകവും നടന്നു.