കൊച്ചി :- സ്കൂളുകളിലെ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ഉപയോഗിക്കാൻ അനുമതി നൽകരുതെന്ന് ഹൈക്കോടതി.'സ്കൂളുകളുടെ, പ്രത്യേകിച്ച് സർക്കാർ സ്കൂളുകളുടെ സൗകര്യങ്ങൾ വിദ്യാർഥിക ളുമായി ബന്ധമില്ലാത്ത പരിപാടികൾക്കു വേണ്ടി എങ്ങനെയാണ് അനുവദിക്കാനാ വുക? ഇക്കാര്യത്തിൽ ആലോചനകളും നടപടികളും ആവശ്യമാണെന്നും കോടതിചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ യാണ് ഉത്തരവ്. തിരുവനന്തപുരം മണ്ണ ന്തല ഗവ. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം മതപരമായ ഒരു ചടങ്ങിന് വിട്ടു നൽകാ ത്ത പ്രധാനാധ്യാപികയുടെ നടപടി ചോദ്യം ചെയ്ത് എസ്.എൻ.ഡി.പി യോഗം മണ്ണന്തല ശാഖ നൽകിയ ഹർജിയാണ് കോടതി പരി ഗണിച്ചത്. പൊതുസ്വത്തായതിനാൽ സർ ക്കാർ സ്കൂളുകൾ വിദ്യാഭ്യാസപരമല്ലാത്ത കാര്യങ്ങൾക്ക് പോലും ഉപയോഗിക്കാമെ ന്ന സങ്കല്പം പഴഞ്ചനാണ്. ആധുനികകാലത്ത് നമ്മുടെ ചിന്തകൾക്കും മാറ്റമുണ്ടാക ണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്കൂൾ സമയത്തിനുശേഷം പരിപാടി സംഘടിപ്പിക്കാനാണ് അനുമതി തേടിയ തെന്നും കാരണമില്ലാതെയാണ് പ്രധാനാ ധ്യാപിക ആവശ്യം നിരസിച്ചതെന്നുമായിരു ന്നു ഹർജിക്കാരുടെ വാദം. കുട്ടികളുടെ താത്പര്യങ്ങൾക്ക് വേണ്ടിയ ല്ലാതെ സ്കൂൾ സൗകര്യങ്ങൾ ഉപയോഗിക്ക രുതെന്ന് ഹൈക്കോടതിയുടെതന്നെ മുൻ ഉത്തരവുണ്ട്.