കൊളച്ചേരി :- മഴക്കാല ശുചീകരണത്തിൻ്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനം നടന്നു വരുന്നുണ്ട്. ശുചീകരണ പ്രവർത്തനത്തിൽ വാർഡ് മെമ്പർമാർ, ഹരിത കർമ്മസേനാ പ്രവർത്തകർ, ആശവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.