കുറ്റ്യാട്ടൂർ :- എ.കെ.ജി സ്മാരക പൊതുജന വായനശാല & ഗ്രന്ഥാലയവും കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളും സംയുക്തമായി അവധിക്കാല പരിപാടി "കളിവീട് " എന്ന പരിപാടി സംഘടിപ്പിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗം പി.ഹരീന്ദ്രന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ അഡ്വ: ജിൻസി.സി ഉദ്ഘാടനം ചെയ്തു.
സ്കൂൾ HM വിനോദ് മാസ്റ്റർ പദ്ധതി വിശദികരണം നടത്തി. പരിപാടിയിൽ വായനശാല സെക്രട്ടറി ഷനോജ്.കെ സ്വാഗതവും പ്രസിഡണ്ട് സന്തോഷ് കെ.വി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.