ചേലേരി:- ചേലേരി എൻ.എസ്.എസ്. കരയോഗം ആദ്ധ്യാത്മീക സംഗമം കരയോഗം തളിപ്പറമ്പ് താലൂക്ക് യൂണിയൻ സെക്രട്ടറി പി.വി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഹൈന്ദവാചാരങ്ങൾ എന്ന വിഷയത്തിൽ എൻ.വി.രാഘവൻ നമ്പ്യാർ പ്രഭാഷണം നടത്തി.
LSS,USS ,SSLC, PLUS TWO വിജയികളെയും, രാമായണ ക്വിസ്സ് വിജയികളെയും, കരയോഗം തളിപ്പറമ്പ് താലൂക്ക് യൂണിയൻ സെക്രട്ടറി പി.വി.ചന്ദ്രബാബു മൊമന്റോ നൽകി ആദരിച്ചു. ചേലേരി എൻ.എസ്.എസ് കരയോഗം പ്രസിഡണ്ട് കെ.വി കരുണാകരൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സി.കെ.ജനാർദ്ദനൻ നമ്പ്യാർ സ്വാഗതം പറഞ്ഞു. കരയോഗം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ.പി.കെ.രഘുനാഥൻ, പി.കെ.കുട്ടികൃഷ്ണൻ, ശ്രീമതി. സരള.പി, ഇ.പി.ഭക്തവത്സലൻ എന്നിവർ ആശംസ പ്രസംഗം നടത്തി