കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം വടക്കെക്കാവ് പുന:പ്രതിഷ്ഠ ജൂൺ 19,20 തീയ്യതികളിൽ


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം വടക്കെക്കാവ് പുന:പ്രതിഷ്ഠാ കർമ്മം ജൂൺ 19,20 തീയ്യതികളിൽ നടക്കും. തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. 

ജൂൺ 19 ബുധനാഴ്ച വൈകുന്നേരം 5.30 ന് പ്രസാദ ശുദ്ധി, വാസ്‌തുബലി, പഞ്ച പുണ്യാഹം, ഭഗവതിസേവ, ബിംബ പരിഗ്രഹം, ജൂൺ 20 വ്യാഴാഴ്ച രാവിലെ ഗണപതി ഹോമം, അനുജ്ഞാ കലശാഭിഷേകം, പ്രതിഷ്‌ഠാ - ഗുരുതിപൂജ എന്നിവ നടക്കും.

Previous Post Next Post