കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അനുമോദനസദസ് സംഘടിപ്പിച്ചു


മാണിയൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കട്ടോളി വാർഡിലെ  വർഷത്തെ SSLC,+2 ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു. ചട്ടുകപ്പാറ GHSS അദ്ധ്യാപകൻ അദ്ധ്യാപകൻ അനൂപ് ലാൽ സി.കെ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് സി.അരവിന്ദൻ അധ്യക്ഷത വഹിച്ചു. 

വാർഡ് മെമ്പർ കെ.പി ചന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു. അനുമോദനത്തിന് അർഹരായ വിദ്യാർത്ഥികൾ മറുമൊഴി രേഖപ്പെടുത്തി. സെക്രട്ടറി കെ.ബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.സി വിനത നന്ദിയും പറഞ്ഞു.





Previous Post Next Post