അശാസ്ത്രീയമായ മാലിന്യസംസ്കരണം ; 20,000 രൂപ പിഴ ചുമത്തി


ധർമ്മശാല :- ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആന്തൂർ മുനിസിപ്പാലിറ്റിയിൽ നടത്തിയ പരിശോധനയിൽ പാപ്പിനിശ്ശേരി വിഷ ചികിത്സാ ചാരിറ്റബിൾ സൊസൈറ്റിക്ക് പിഴ ചുമത്തി. സൊസൈറ്റിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ജൈവ അജൈവ മാലിന്യങ്ങൾ പലയിടങ്ങളിലായി തരം തിരിക്കാതെ കൂട്ടിയിട്ടതായും കത്തിച്ചതായും കണ്ടെത്തിയിരുന്നു. കൂടാതെ ദ്രവ മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാത്തതായും സ്ക്വാഡ് കണ്ടെത്തി. 

മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യുവാൻ ബന്ധപ്പെട്ടവർക്ക് സ്ക്വാഡ് നിർദേശം നൽകുകയും നിയമ ലംഘനങ്ങൾക്ക് 20,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി ,സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ ,ദിബിൽ സി .കെ , മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ   റജീന ടി. എന്നിവർ പങ്കെടുത്തു.



Previous Post Next Post