തിരുവനന്തപുരം :- പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിൽ ഉൾപ്പെട്ടത് 2,45,944 പേർ. ആദ്യ അലോട്മെന്റിനുശേഷം 64,117 സീറ്റ് മിച്ചമുണ്ട്. ഈ സീറ്റും അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതെ ഒഴിവുവരുന്ന സീറ്റും ഉൾപ്പെടുത്തി അടുത്തയാഴ്ച രണ്ടാം അലോട്മെന്റ് നടത്തും. മുഖ്യഘട്ടത്തിൽ മൂന്ന് അലോട്മെന്റുകളാണുള്ളത്. 19-ന് മൂന്നാം അലോട്മെൻ്റ് പ്രസിദ്ധീകരിച്ചശേഷം ജൂൺ 24-ന് ക്ലാസ് തുടങ്ങും. സ്പോർട്‌സ് ക്വാട്ട പ്രകാരമുള്ള ആദ്യ അലോട്‌മെന്റും പ്രസിദ്ധീകരിച്ചു.
ഇപ്പോഴത്തെ അലോട്മെന്റിൽ ഉൾപ്പെടാത്തവർ തുടർ അലോട്മെന്റുകൾക്കായി കാത്തിരിക്കണം. ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്മെന്റ് ഘട്ടത്തിൽ പുതിയ അപേക്ഷ നൽകാം. പതിവുപോലെ എസ്.സി, എസ്.ടി വിഭാഗങ്ങളിലെ സീറ്റാണ് കൂടുതലായി മിച്ചമുള്ളത് എസ്.ടി വിഭാഗത്തിൽ 26,334, എസ്.ടി വിഭാഗത്തിൽ 12,981.