കണ്ണൂർ :- ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. 180 പേരിൽ ഇതിനകം രോഗം സ്ഥിരീകരിച്ചതായാണ് കണക്ക്. ഈ കണക്കിൽപ്പെടാതെ ധാരാളമാളുകൾ സ്വകാര്യ ചികിത്സ തേടുന്നുണ്ട്. ഇത്തവണ പലരിലും രോഗത്തിന് തീവ്രത കൂടുതലാണെന്നതാണ് മറ്റൊരു കാര്യം. പലർക്കും കിടത്തിച്ചികിത്സ വേണ്ടിവരുന്നു. വൈറൽ ഹെപ്പറ്റൈറ്റിസ് എ ആണ് മഞ്ഞപ്പിത്തത്തിന് കാരണമാവുന്നത്. മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. രോഗി നന്നായി വിശ്രമിക്കുകയും വേണം.
ചപ്പാരപ്പടവ്, കടന്നപ്പള്ളി, മയ്യിൽ, പായം, ചെറുതാഴം, മാട്ടൂൽ, പയ്യന്നൂർ നഗരസഭ, അയ്യൻകുന്ന്, പാപ്പിനിശ്ശേരി, തലശ്ശേരി നഗരസഭ, ഉളിക്കൽ, മാലൂർ, മുഴക്കുന്ന്, മട്ടന്നൂർ നഗരസഭ, തളിപ്പറമ്പ്, പാനൂർ എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരു ന്നത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ഞപ്പിത്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
. ജലസ്രോതസ്സുകൾ ക്ലോറിനേഷൻ ചെയ്യുക
.ജ്യൂസ് മറ്റു പാനീയങ്ങൾ എന്നിവ ഉണ്ടാക്കാൻ വ്യവസായിക ആവശ്യങ്ങൾക്കുള്ള ഐസ് ഉപയോഗിക്കരുത്.
.തിളപ്പിച്ചാറിയതോ ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം ഫ്രിഡ്ജിൽ തണുപ്പിക്കാൻ വയ്ക്കുക.
. രോഗബാധിതർ വ്യക്തി ശുചിത്വം പാലിക്കണം. രോഗബാധിതർ പ്രത്യേക ശൗചാലയം, പാത്രങ്ങൾ എന്നിവ ഉപയോഗിക്കണം. രോഗി ഉപയോഗിക്കുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ പങ്കിടാതിരിക്കുക.