വളപട്ടണത്തെ പുതിയ പുരയിൽ മുഹമ്മദ് നിഷാദ് സൗദിയിൽ നിര്യാതനായി


വളപട്ടണം :- വളപട്ടണം ആലൂൽ പള്ളിക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ മുഹമ്മദ് നിഷാദ് (44) സൗദിയിലെ അൽഹസ്സയിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരണപ്പെട്ടു. പരേതനായ ചെറിയ മുക്രീൽ അമീറിൻ്റെയും പരേതയായ ഖൗലത്തിന്റെയും മകനാണ്.

അൽ ഖോബാറിൽ നിന്ന് അൽ ഹസ്സയിൽ പോയതായിരുന്നു മുഹമ്മദ് നിഷാദ് . അവധി കഴിഞ്ഞ് 6 മാസം മുൻപാണ് തിരിച്ചുപോയത്.

ഭാര്യ : ഫാമി (പൊയ്ത്തുംകടവ് സ്വദേശിനി)

മക്കൾ : മൻഹ, നൂറി, ഫൈഹ 

സഹോദരങ്ങൾ : സജ്ജാദ്, അഷീർ, ശബാന, ഷഫീന, ഷാഹിന, ഫമിന

Previous Post Next Post