കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച എടക്കൈ അംഗൻവാടി ഉദ്ഘാടനം നാളെ ജൂൺ 8 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ പി.വി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.
90 വയസ്സ് കഴിഞ്ഞ വയോധികരെ ആദരിക്കൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ എൽ.നിസാർ നിർവ്വഹിക്കും. അംഗൻവാടി ചുമർചിത്രരചന ഉദ്ഘാടനവും ഉപഹാരസമർപ്പണവും പ്രശസ്ത ചിത്രകാരനും ശില്പിയുമായ കെ.കെ.ആർ വെങ്ങര നിർവ്വഹിക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.