കമ്പിൽ :- കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. നവീകരിച്ച സ്കൂൾ ബ്ലോക്കിന്റെ ഉദ്‌ഘാടനവും മാനേജർ നിർവഹിച്ചു.
മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച SSLC, +2 വിദ്യാർത്ഥികൾക്ക് മാനേജർ മുഹമ്മദ് ഷാഹിർ മൊമെന്റോ വിതരണം ചെയ്തു. പി ടി എ വൈസ്പ്രസിഡന്റ് അബ്ദുൽ സലാം, മദർ പി ടി എ പ്രസിഡണ്ട് സ്മിത, എസ് ആർ ജി കൺവീനർ നസീർ എന്നിവർ ആശംസകൾ നേർന്നു. പി ടി എ വൈസ്പ്രസിഡന്റ് വിനോദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ രാജേഷ്.കെ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി.എസ് നന്ദിയും പറഞ്ഞു