കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ SSLC, പ്ലസ് ടു ഉന്നതവിജയികൾക്കുള്ള അനുമോദനവും വെബ്സൈറ്റ് പ്രകാശനവും നാളെ


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ SSLC, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും ബേങ്കിൻ്റെ വെബ്സൈറ്റ് പ്രകാശനവും നാളെ ജൂൺ 16 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട്  പി.വി ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി അനുമോദനം നൽകും. റിസ്ക് ഫണ്ട് വിതരണം കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ എൻ.ബിന്ദു നിർവ്വഹിക്കും. സോളാർ വായ്പാ വിതരണം സഹകരണ അസിസ്റ്റൻ്റ് ഡയരക്ടർ, തളിപ്പറമ്പ് എം.വി സുരേഷ് ബാബു നിർവ്വഹിക്കും. ബേങ്കിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്ത അരിയുടെ വിതരണോദ്ഘാടനം കൃഷി ഓഫീസർ  എ.കെ സുരേഷ്‌ബാബു നിർവ്വഹിക്കും. 

Previous Post Next Post