പറശ്ശിനിക്കടവ് ഹയർ സെക്കൻ്ററി സ്‌കൂളിൽ യോഗാദിനം ആചരിച്ചു


പറശ്ശിനിക്കടവ്:-
പറശ്ശിനിക്കടവ് ഹയർ സെക്കൻ്ററി സ്‌കൂളിൽ  എൻ എസ് എസ് വളണ്ടിയേഴ്‌സ്ന്റെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു. പ്രിൻസിപ്പൽ രൂപേഷ്. പി.കെ പരിപാടി ഉദ്ഘാടനം ചെയ്‌തു. അധ്യാപകരായ ഷിനോജ്.എൻ, വീണ സി.വി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

തുടർന്ന് കണ്ണൂർ ജില്ലയിലെ ഏക വനിതാ Kung Fu ഇൻസ്ട്രക്ടറും കരാട്ടെ സൗത്ത് ഇന്ത്യൻ ചാമ്പ്യൻ 2017 ജേതാവുമായ കുമാരി ശ്രേയ.വി കുട്ടികൾക്കുള്ള യോഗാപരിശീലനം നൽകി. എൻ എസ് എസ് ലീഡർ ആദിഷ ദിലീപൻ നന്ദി പറഞ്ഞു.






Previous Post Next Post