സ. കെ.ചന്ദ്രൻ അനുസ്മരണ യോഗവും കർഷക തൊഴിലാളി സംഗമവും ഇന്ന് കരിങ്കൽകുഴിയിൽ


കൊളച്ചേരി :- CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗവും CPIM കൊളച്ചേരി ലോക്കൽ സിക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ മയ്യിൽ ബ്ലോക്ക് പ്രസിഡൻ്റുമായിരുന്ന കെ.ചന്ദ്രൻ അനുസ്മരണ യോഗവും കർഷക തൊഴിലാളി സംഗമവും  ഇന്ന് ജൂൺ 26 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് കരിങ്കൽക്കുഴിയിലെ പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ നടക്കും.

കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും CPIM പാനൂർ ഏരിയാ സെക്രട്ടറിയുമായ കെ.ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്യും. എം. ദാമോദരൻ അധ്യക്ഷത വഹിക്കും. CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ, കെ.വി പവിത്രൻ, എം.പി ശ്രീധരൻ ,കെ.അനിൽകുമാർ, ശ്രീധരൻ സംഘമിത്ര തുടങ്ങിയവർ സംസാരിക്കും.

Previous Post Next Post