പാട്ടയം :- പാട്ടയം എ എൽ പി സ്കൂളിൽ ചന്ദ്രിക ദിനപത്രം "അറിവിൻ തിളക്കം" പദ്ധതിക്ക് തുടക്കമായി. സ്കൂൾ ഹെഡ്മിസ്ട്രസ് സിത്താര ടീച്ചർക്ക് ചന്ദ്രിക ദിനപത്രം നൽകിക്കൊണ്ട് പാട്ടയം ശാഖയിലെ മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവ് എം.പി കമാൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ - ശാഖാ പ്രചാരണ സമിതി ചെയർമാൻ പി.മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം എം.റാസിന, പാട്ടയം ശാഖാ മുസ്‌ലിം ലീഗ് സെക്രട്ടറി നാസർ എം.പി, വൈസ് പ്രസിഡണ്ടുമാരായ അബ്ദുൽറഹ്മാൻ.പി, അബ്ദുൽ കാദർ യു.പി അധ്യാപകരായ ശുബൈബ ടീച്ചർ, മായ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. തളിപ്പറമ്പ് സി എച്ച് സെന്റർ - ഷാർജ ചാപ്റ്റർ വൈസ് പ്രസിഡണ്ട് കെ.പി സമീർ പാട്ടയമാണ് ഒരു വർഷത്തേക്കുള്ള ചന്ദ്രിക പത്രങ്ങൾ സ്പോൺസർ ചെയ്തത്.