പാട്ടയം :- ചന്ദ്രിക നൂറുൽ മആരിഫ് പദ്ധതിക്ക് കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം നൂറുൽ ഇസ്ലാം മദ്റസയിൽ തുടക്കമായി. മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ മദ്രസ സദർ മുഅല്ലിം ഡോ: ഹാരിസ് ദാരിമിക്ക് ചന്ദ്രിക കൈമാറി നിർവഹിച്ചു. പാട്ടയം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ചന്ദ്രിക പ്രചാരണ സമിതി അംഗം ജാബിർ പാട്ടയം ചന്ദ്രിക ദിനപത്രത്തെ പരിചയപ്പെടുത്തി. എം.പി കമാൽ, സി.കെ മൂസാൻ, അധ്യാപകരായ ശൈഖ് മുഹ് യദ്ദീൻ ബാഖവി, ഷബീർ യമാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗ്ലോബൽ കെ എം സി സി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി ജമാൽ പന്ന്യങ്കണ്ടിയാണ് ഒരു വർഷത്തേക്കുള്ള ചന്ദ്രിക ദിനപത്രം സ്പോൺസർ ചെയ്തത്