കയരളംമൊട്ട :- കയരളംമൊട്ടയിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണു. കയരളംമൊട്ടയിലെ ശരണ്യനിവാസിൽ വിനോദിനിയുടെ വീടിന് മുകളിലാണ് ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റിൽ തെങ്ങ് വിണത്.
വീടിന്റെ വാർപ്പിന്റെ കോൺക്രിറ്റ് തകർന്ന് വീടിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടസമയം വീടിനുപുറത്ത് ആരും ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. കൊളച്ചേരി വില്ലേജ് ഓഫീസർ കെ.വി മഹേഷ്, സ്പെഷൽ വില്ലേജ് ഓഫീസർ സഹദേവൻ എം.കെ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.