ചേലേരി :- മലർവാടി ബാലസംഘം* *ചേലേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ചേലേരി യു.പി , നൂഞ്ഞേരി എ.എൽ.പി സ്കൂളുകളിൽ പുസ്തക കിറ്റ് നൽകി. ചേലേരി യു.പി സ്കൂൾ ലീഡർക്ക് മലർവാടി ബാലസംഘം ചേലേരി വനിതാ കോ-ഓർഡിനേറ്റർ ഷമീമ കണ്ണോത്ത് , നൂഞ്ഞേരി സ്കൂളിൽ മലർവാടി ലിറ്റിൽ സ്കോളർ ജില്ലാതല ക്വിസ് മത്സരത്തിൽ വിജയിച്ച അവന്തികയ്ക്കും പുസ്തകം കൈമാറി.
ജമാഅത്തെ ഇസ്ലാമി ചേലേരി ഘടകം വനിതാ വിഭാഗം പ്രസിഡന്റ് സീനത്ത് കെ.പി മലർവാടി ബാലസംഘത്തെ പരിചയപ്പെടുത്തി സംസാരിച്ചു. പ്രവർത്തകരായ ജസീല യു.കെ , നസീമ സാജിർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഹെഡ് ടീച്ചർമാരായ അജിത ടീച്ചർ, മല്ലിക ടീച്ചർ എന്നിവർ സംസാരിച്ചു.