ഒളിമ്പിക്സ് ദിനത്തിന്റെ ഭാഗമായി പവർ ക്രിക്കറ്റ്‌ ക്ലബ്‌ മയ്യിലും കണ്ണൂർ ജില്ലാ ഷട്ടിൽ ബാറ്റ്മിന്റൺ അസോസിയേഷനും സംയുക്തമായി സന്ദേശയാത്ര സംഘടിപ്പിച്ചു


മയ്യിൽ :- ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ഷട്ടിൽ ബാറ്റ്മിന്റൺ അസോസിയേഷനും പവർ ക്രിക്കറ്റ്‌ ക്ലബ്‌ മയ്യിലും സംയുക്തമായി മയ്യിൽ, കുറ്റിയാട്ടൂർ പഞ്ചായത്തിലെ 15 ഓളം സ്കൂളുകളിൽ ഒളിമ്പിക്സ് സന്ദേശയാത്ര സംഘടിപ്പിച്ചു. മയ്യിൽ എ.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ ഫയർ ആൻഡ് റെസ്ക്യൂ ഇരിട്ടി മേഖല ഓഫീസർ എം.വി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഷട്ടിൽ ബാറ്റ്മിന്റൺ അസോസിയേഷൻ ജില്ലാ ട്രഷറർ ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. 

ആർ അജയൻ, സി.പ്രമോദ്, രാജു പപ്പാസ്, ഷൈജു ടി.പി എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള സ്പോർട്സ് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഡോ. ജുനൈദ് എസ്.പി നിർവഹിച്ചു. പരിപാടിക്ക് ഹെഡ്‌മാസ്റ്റർ ഇ.കെ സുനിഷ് മാസ്റ്റർ സ്വാഗതവും ബി.കെ വിജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് പരിപാടിയുടെ ഭാഗമായി ഒളിമ്പിക്സ് ക്വിസ് മത്സരം, നവനീത്, ദർശക് സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തി. വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.





Previous Post Next Post