നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂൾ പ്രവേശനോത്സവം നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി രേഷ്മ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യു.രവീന്ദ്രൻ അധ്യക്ഷനായി. സ്കൂൾ മാനേജർ പി.എം വാസുദേവൻ നമ്പീശൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് വി.പി രാഗേഷ് മാസ്റ്റർ കൈകാര്യം ചെയ്തു. മധുര വിതരണവും നടന്നു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. പ്രധാനധ്യാപിക ടി.എം പ്രീത ടീച്ചർ സ്വാഗതവും ടി.പി രേഷ്മ ടീച്ചർ നന്ദിയും പറഞ്ഞു.