കൊളച്ചേരി എ.യു.പി സ്‌കൂളിൽ ചന്ദ്രിക ദിനപത്രം "അറിവിൻ തിളക്കം" പദ്ധതി ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിൽ നടപ്പിലാക്കുന്ന ചന്ദ്രിക ദിനപത്രം "അറിവിൻ തിളക്കം" പദ്ധതിയുടെ ഉദ്ഘാടനം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.താരാമണി ടീച്ചർക്ക് ചന്ദ്രിക ദിനപത്രം നൽകിക്കൊണ്ട് തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ - കൊളച്ചേരി പഞ്ചായത്ത് പ്രചാരണ സമിതി കൺവീനർ മൻസൂർ പാമ്പുരുത്തി അധ്യക്ഷത വഹിച്ചു. 

കായച്ചിറ യൂണിറ്റ് പ്രചാരണ സമിതി ചെയർമാൻ കെ.വി യൂസുഫ്, മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് ഒ.കെ റഷീദ്, പി ഷംസുദ്ദീൻ, അധ്യാപകരായ എം.ശങ്കരനാരായണൻ മാസ്റ്റർ, എം.ശ്രീജ ടീച്ചർ , പി.പി പ്രതിഭ ടീച്ചർ സംസാരിച്ചു. ഒ.എം സുജാത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.നിഷ ടീച്ചർ നന്ദിയും പറഞ്ഞു . ഖത്തർ കെ എം സി സി തളിപ്പറമ്പ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കെ.എം.പി ഷംസീർ പന്ന്യങ്കണ്ടിയാണ് ഒരു വർഷത്തേക്കുള്ള 3 ചന്ദ്രിക പത്രങ്ങൾ സ്പോൺസർ ചെയ്തത്.

Previous Post Next Post