സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ തുക കൂട്ടാൻ തീരുമാനം


തിരുവനന്തപുരം ► സ്കൂൾ ഉച്ചഭക്ഷണപദ്ധതി യുടെ തുക കൂട്ടാൻ സർക്കാർ തീരുമാനിച്ചു. നിലവിലെ സ്ലാബ് സംവിധാനം മാറ്റി, പ്രൈമ റിക്കും യു.പി.ക്കും പ്രത്യേകം തുക നൽകുമെ ന്നു വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്ത രവിറക്കി. പ്രൈമറിതലത്തിൽ ഒരു കുട്ടിക്ക് ആറുരൂപവീതവും യു.പി.യിൽ ഒരു കുട്ടിക്ക് 8.17 രൂപ വീതവുമാണ് ഉച്ചഭക്ഷണച്ചെലവാ യി നൽകുക. ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടുന്നത് കേന്ദ്രം നിർദേശിച്ച രീതിയിൽ. 150 കുട്ടികൾവരെയുള്ള സ്കൂളി ന് ഓരോ വിദ്യാർഥിക്കും എട്ടുരൂ പവീതവും 151-500 കുട്ടികളുള്ള സ്കൂളിന് ഏഴുരൂപവീതവും 500- നു മുകളിൽ കുട്ടികളുള്ള സ്കൂളിൽ ആറുരൂപ വീതവും നൽകുന്നതാ ണ് നിലവിലെ രീതി. ഈ സ്ലാബ് മാറ്റി കേന്ദ്രം നിർദേ ശിച്ചതിനു സമാനമായി പ്രൈമറി ക്ക് ആറു രൂപയും യു.പി.ക്ക് 8.17 രൂപയും നൽകാൻ തീരുമാനിച്ചു.


സ്കൂളുകളിൽ പോഷകാഹാര പദ്ധതിക്കും പ്രത്യേകം പണം നൽകാൻ സർക്കാർതലത്തിൽ ധാരണയായി. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരുദിവസം മുട്ടയുമാണ് നൽകുന്നത്. മുട്ടയ്ക്ക് ആറുരൂപയും രണ്ടുദിവസം 150 മില്ലിവീതം പാലിനായി 15 രൂപയും നൽകാനാണ് ധാരണ. ഇങ്ങനെ, 21 രൂപ സ്കൂളുകൾക്കു നൽകും. ഇക്കാര്യത്തിൽ ഉത്തരവിറങ്ങിയിട്ടില്ല. ഇതിനു പ്രത്യേകം തുക നൽകുന്നില്ലെന്നായിരുന്നു പ്രഥമാധ്യാപകരുടെ പരാതി. തുക വർധിപ്പിച്ച നടപടി അധ്യാപകർ പൊതുവേ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കുട്ടികൾ കുറവുള്ള പ്രൈമറി സ്കൂളുകളെ ഇതു ബാധിക്കുമെന്നാണ് ആശങ്ക. 150 കുട്ടികൾവരെയുള്ള സ്കൂളിന് എട്ടുരൂപ വീതം നൽകുന്ന നിലവിലെ രീതി തുടരണമെന്ന് പ്രൈമറി സ്കൂൾ പ്രഥമാധ്യാപകരുടെ സംഘടനയായ കെ.പി.പി .എച്ച്.എ. ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ആവശ്യപ്പെട്ടു. 


Previous Post Next Post