മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർഥാടകരുമായി ഇനി മൂന്ന് വിമാനസർവീസുകൾ കൂടി നടത്തും. ജൂൺ എട്ടിന് വൈകീട്ട് 3.40നും ഒൻപതിന് രാവിലെ 8.50നും ജൂൺ 10ന് പുലർച്ചെ 1.55-നുമാണ് സൗദി എയർലൈൻസിൻ്റെ സർവീസുകൾ. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 722 പേരാണ് ജിദ്ദയിലേക്ക് യാത്രതിരിച്ചത്.
ഇതുവരെ 2165 പേരാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജിന് പുറപ്പെട്ടത്. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, ഡോ. വി.ശി വദാസൻ എം.പി. എന്നിവർ വെള്ളിയാഴ്ച ക്യാമ്പ് സന്ദർശിച്ചു.