ഗുരുവായൂരിൽ ജൂലായ് ഒന്നുമുതൽ പ്രത്യേക ദർശനത്തിന് നിയന്ത്രണം


തൃശ്ശൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലായ് ഒന്നുമുതൽ പ്രത്യേക ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഉദയാസ്തമനപൂജകൾ നടക്കുന്ന തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പൊതുഅവധിദിനങ്ങളിലും രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും നിയന്ത്രണം.

നെയ്‌വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്ക് നിയന്ത്രണം ബാധകമല്ല. ജൂൺ 13 മുതൽ 16 വരെ തുടർച്ചയായ അവധിയായതിനാൽ ആ ദിവസങ്ങളിൽ ക്ഷേത്രനട ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കു തുറക്കും.

Previous Post Next Post