കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സുരേന്ദ്രൻ ചരമവാർഷികദിനം ആചരിച്ചു


കണ്ണൂർ :- മുൻ ഡി സി സി പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി . അനുസ്മരണ സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ .സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു കെപിസിസി ജനറൽ സെക്രട്ടറി അഡ്വ .കെ ജയന്ത് മുഖ്യപ്രഭാഷണം നടത്തി.

കെ പ്രമോദ്, മുഹമ്മദ് ബ്ലാത്തൂർ, രാജീവൻ എളയാവൂർ,കെ ബാലകൃഷ്ണൻ മാസ്റ്റർ, സുരേഷ് ബാബു എളയാവൂർ, സി ടി ഗിരിജ, എ പി നാരായണൻ, മനോജ് കൂവേരി,കൂക്കിരി രാജേഷ്, എം സി അതുൽ , പി ഇന്ദിര,എം കെ മോഹനൻ, മാധവൻ മാസ്റ്റർ, കുട്ടിനേഴത്ത് വിജയൻ , എ ടി നിഷാത്ത്, കാട്ടാമ്പള്ളി രാമചന്ദ്രൻ, കെ സുരേന്ദ്രന്റെ മകൾ ശ്രുതി, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

അഡ്വ.ടി ഒ മോഹനൻ ,ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം, ചന്ദ്രൻ തില്ലങ്കേരി, റിജിൽ മാക്കുറ്റി, വി പി അബ്ദുൾ റഷീദ്, എം സി അതുൽ തുടങ്ങിയവർ സംസാരിച്ചു. ടി ജയകൃഷ്ണൻ സ്വാഗതവും ബ്ലോക്ക് പ്രസിഡണ്ട് കായക്കുൽ രാഹുൽ നന്ദി പറഞ്ഞു.

Previous Post Next Post