കൊളച്ചേരി :- കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ 2023-24 വർഷത്തെ SSLC,+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി വിജയിച്ച ബേങ്കിന്റെ A,D ക്ലാസ് മെമ്പർമാരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ആധാർ കാർഡ് കോപ്പിയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 25-06-2024 മുൻപായി അപേക്ഷിക്കണം. അപേക്ഷ ഫോറം ബേങ്കിൻ്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.