കൊളച്ചേരി :- കുരുത്തോല കൊണ്ടുണ്ടാക്കിയ വാച്ചും കണ്ണടയും പീപ്പിയുമെല്ലാം നൽകിയാണ് ഇ.പി.കെ.എൻ.എസ് എ.എൽ.പി സ്കൂളിൽ ആദ്യമായെത്തുന്ന കുരുന്നുകളെ സ്വീകരിക്കുക. അവയൊക്കെ ഒരുക്കാനായി ഒരു കൊളച്ചേരി കലാഗ്രാമം പദ്ധതിയുടെ ഭാഗമായി കുരുത്തോലക്കളരി തന്നെ നടത്തി. പ്രശസ്ത കരകൗശല വിദഗ്ധൻ അമ്പു പണ്ടാരത്തിൽ, നീലേശ്വരം നേതൃത്വം നൽകി.
ഓലത്തൊപ്പികൾ, നക്ഷത്രം, പക്ഷികൾ, വട്ടി, ആട്ട,പാമ്പ് , തോരണങ്ങൾ ഫ്ലവർ വേസ് തുടങ്ങിയ ഉണ്ടാക്കുന്നതിന് പരിശീലനം നൽകി. കുട്ടികളും പൂർവവിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. പി.പി. കുഞ്ഞിരാമൻ, കെവി പവിത്രൻ, കെ.വി.ശങ്കരൻ, ടി.വി. സുമിത്രൻ, നമിത പ്രദോഷ് , കെ. ശാന്ത,വൈഷ്ണവ്. കെ,മിലൻ പി.പി തുടങ്ങിയവർ നേതൃത്വം നൽകി.