കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും നിറമാലയും നാളെ ജൂൺ 3 തിങ്കളാഴ്ച നടക്കും. തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.
രാവിലെ ഗണപതി ഹോമം, അഭിഷേകം, ഉഷപൂജ, നവകം, ശ്രീഭൂതബലി, ഉച്ചപൂജ. വൈകുന്നേരം 6.30 ന് ദീപാരാധന, നിറമാല, അത്താഴപൂജ, പ്രസാദ വിതരണം.
ഉച്ചയ്ക്ക് 1 മണി മുതൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.