മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം നടത്തി


മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം നടത്തി. പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. ക്ലബ്ബിലെ മുഴുവൻ അംഗങ്ങളുടെയു.  വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കാനായി വിവിധ ആയുർവേദ ഔഷധ സസ്യ വിതരണവും നടന്നു. കനറാ ബേങ്ക് മയ്യിൽ ബ്രാഞ്ച് മാനേജർ സി.കെ ഷിജു സീനിയർ മെമ്പർ ലയൺ പി.പി സുരേന്ദ്രന് തൈ നൽകി ഉദ്ഘാടനം ചെയ്തു. 

ക്ലബ്ബ് പ്രസിഡണ്ട് ലയൺ പി.കെ നാരായണൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ബാബു പണ്ണേരി, രാജീവ് മാണിക്കോത്ത്, പി.രാധാകൃഷ്ണൻ സി.കെ പ്രേമരാജൻ തുടങ്ങിയവർ സംസാരിച്ചു. റിട്ടയേർഡ് സുബേദാർ മേജർ ലയൺ ടി.വി രാധാകൃഷ്ണൻ പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് ലയൺ കെ.പി സുരേന്ദ്രൻ നന്ദി പറഞ്ഞു.




Previous Post Next Post