കളഞ്ഞുകിട്ടിയ പണവും ബാഗും ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി


മയ്യിൽ :- കളഞ്ഞുകിട്ടിയ പണവും ബാഗും ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി. ഇന്ന് രാവിലെ 9.30 ന് പൊറോളത്തുനിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് മുമ്മൂസ് ബസിൽ നിന്നും പൊറോളത്തെ വി.അനീഷ് കുമാർ എന്ന വ്യക്തിയുടെ നാൽപ്പതിനായിരം രൂപയും ബാങ്ക് പാസ് ബുക്കും ആധാർ കാർഡും അടങ്ങുന്ന ഒരു ബാഗ് നഷ്ടപ്പെട്ടത്. ഇത് പൊറോളം മുമ്മൂസ് ബസ്സിലെ ജീവനക്കാർക്ക് ലഭിക്കുകയും ഉടമസ്ഥന് തിരിച്ചു നൽകുകയും ചെയ്തു.  

Previous Post Next Post