ഫല വൃക്ഷത്തൈ വിതരണം ചെയ്തു


കുറ്റ്യാട്ടൂർ :- ഇരിക്കൂർ സീഡ് സൊസൈറ്റിയുടെയും സർദാർ വല്ലഭായി പട്ടേൽ ഇൻസ്റ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസിന്റെയും സഹകരണത്തോടെ സീഡ് സൊസൈറ്റിയിൽ മെമ്പർഷിപ്പ് എടുത്ത് അംഗമായവർക്ക് 50% സാമ്പത്തിക സഹായത്തോടെ കുറ്റ്യാട്ടൂർ പഞ്ചായത്ത് തലത്തിൽ പഴശ്ശി ഒന്നാം വാർഡിൽ ഫല വൃക്ഷത്തൈ വിതരണം ചെയ്തു.

മെമ്പർ യൂസഫ് പാലക്കൽ ഫലവൃക്ഷതൈ വിതരണോദ്ഘാടനം നിർവ്വഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ സീഡ് കോർഡിനേറ്റർ രമ, പ്രൊമോട്ടർമാരായ ഷിജിന, സന്ധ്യ, സരീഷ് എന്നിവർ പങ്കെടുത്തു. പഞ്ചായത്തിൽ 20 പേർക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.




Previous Post Next Post