കണ്ണൂർ :- തലശ്ശേരി കണ്ണിച്ചിറ-പുതിയ റോഡിൽ പെട്രോൾ പമ്പിന് സമീപമുള്ള സ്ലാബിടാത്ത ഓവുചാലിൽ വീണ് കോടിയേരി സ്വദേശി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. തലശ്ശേരി നഗരസഭാ സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എൻജിനിയറും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശിച്ചു.
മുൻപ് രണ്ടുപേർ വീണ് പരിക്കേറ്റിട്ടും സ്ലാബിടാത്ത ഓവുചാലിൽ വീണാണ് തിങ്കളാഴ്ച കോടിയേരി സ്വദേശി രഞ്ജിത് കുമാർ മരിച്ചത്. ജൂലായ് 19-ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന തെളിവെടുപ്പിൽ കേസ് പരിഗണിക്കും. അപകടം നടന്നതിന്റെ എതിർവശത്തുള്ള ഓവുചാലിലും സ്ലാബില്ല. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാളുകളാണ് ദിവസവും ഇതുവ ഴി കടന്നുപോകുന്നത്.