നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് ബി.എം.സിയുടെ ആഭിമുഖ്യത്തിൽ "ഒരുമിക്കാം അരുവിക്കായി" പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടലും, ശുചീകരണവും എടക്കൈതോടിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.ഗിരിജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എൻ മുസ്തഫ, മെമ്പർമാരായ പി.കെ ജയകുമാർ, എ.ശരത് , സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.സനീഷ്, എച്ച് .ഐ അനുഷ്മ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.