ലോക്സഭ തെരഞ്ഞെടുപ്പ് ; UDF സ്ഥാനാർത്ഥി കെ.സുധാകരന് കൊളച്ചേരി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് കോടിപ്പൊയിൽ ബൂത്തിൽ നിന്ന്

 


കൊളച്ചേരി :- ലോക്സഭാ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി കെ.സുധാകരന്  കൊളച്ചേരി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്  കോടിപ്പൊയിൽ ബൂത്തിൽ നിന്ന്.  1117 വോട്ടാണ് കോടിപ്പൊയിലിൽ നിന്ന് കിട്ടിയത്. രണ്ടാമത് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് പാമ്പുരുത്തിയിൽ. 1034 വോട്ട് ലഭിച്ചു. LDF  സ്ഥാനാർത്ഥി എം.വി ജയരാജന് കൂടുതൽ വോട്ട് കിട്ടിയത് നണിയൂർ - കരിങ്കൽക്കുഴി  ബൂത്തിൽ നിന്നുമാണ്. 699 വോട്ടാണ് ലഭിച്ചത്. രണ്ടാമത് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് കൊളച്ചേരി സെൻട്രൽ ബൂത്തിൽ നിന്നാണ്. 517 വോട്ട് കിട്ടി. BJP ക്ക് കൊളച്ചേരി സെൻട്രൽ നിന്ന്  264 വോട്ടും ലഭിച്ചു.



Previous Post Next Post