കണ്ണൂർ :- സംസ്ഥാനത്ത് 2023 ഡിസംബർ 31 വരെ സാമൂഹിക, ക്ഷേമനിധി പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾക്ക് മസ്റ്ററിങ് ചൊവ്വാഴ്ച തുടങ്ങും. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കളുടെ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അതത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങൾക്ക് ലഭ്യമാക്കും.
ഗുണഭോക്താക്കൾ വിവരങ്ങൾ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ വാർഡ് അംഗങ്ങൾ വഴിയോ കുടുംബാംഗങ്ങൾ വഴിയോ അറിയിക്കണമെന്ന് കേരള സ്റ്റേറ്റ് ഐ ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്ര ജീവനക്കാർ മുൻകൂട്ടി അറിയിച്ചതിന് ശേഷം വീടുകളിൽ എത്തി പൂർത്തീകരിക്കും. മസ്റ്ററിങ് പൂർത്തീകരിക്കുവാൻ ഓഗസ്റ്റ് 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.