കളഞ്ഞുകിട്ടിയ പണവും സ്വർണവുമടങ്ങിയ പേഴ്സ് തിരികെ നൽകി യുവാവ് മാതൃകയായി

 



കമ്പിൽ:- കളഞ്ഞ് കിട്ടിയ പണവും സ്വർണ്ണവും വിദേശ കറൻസിയും അടങ്ങിയ പേഴ്‌സിന്റെ ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി നൗഫീർ കമ്പിൽ മാതൃകയായി.

കഴിഞ്ഞ ദിവസം ഉച്ചയോടെ കണ്ണൂരിലേക്ക് പോകുകയായിരുന്ന മയ്യിൽ കയരളം സ്വദേശി കുഞ്ഞി മൊയ്‌തീൻ്റെ പേഴ്സാണ് ബസ് യാത്രക്കിടെ നഷ്ടപ്പെട്ടത്.

മാതൃകാപരമായ പ്രവർത്തനം നടത്തിയ നൗഫീറിനെ ഫ്രണ്ട്സ് പന്ന്യങ്കണ്ടിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. ചെയർമാൻ സിദ്ദിഖ്, റഫീഖ് സോഡ, ഹംസ പാലോട്ട്, നിസാർ, അസ്‌ലം, ഇസ്‌മായിൽ, ഫൈസൽ ഷമീർ എന്നിവർ സന്നിഹിതരായി.

Previous Post Next Post