ചേലേരി :- 'ചന്ദ്രിക നൂറുൽ മആരിഫ് ' പദ്ധതിക്ക് ചേലേരി കായച്ചിറ ബുസ്താനുൽ ഉലൂം സെക്കണ്ടറി മദ്റസയിൽ തുടക്കമായി. മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ മഹല്ല് ഖത്തീബ് ഫാസിൽ ഫാളിലിക്ക് ചന്ദ്രിക ദിനപത്രം കൈമാറി ഉദ്ഘാടനം ചെയ്തു. ചേലേരി കായച്ചിറ മഹല്ല് ജനറൽ സെക്രട്ടറി കെ.വി യൂസുഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ചന്ദ്രിക പ്രചാരണ സമിതി കൺവീനർ മൻസൂർ പാമ്പുരുത്തി, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി അന്തായി ചേലേരി, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.ഇസ്മായിൽ, മദ്രസ അധ്യാപകരായ ഷമീം വാഫി കമ്പിൽ, ബഷീർ മൗലവി , ആസിഫ് ബാഖവി തുടങ്ങിയവർ പങ്കെടുത്തു. ഷാർജ കെഎംസിസി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ദാലിലാണ് ഒരു വർഷത്തേക്കുള്ള ചന്ദ്രിക ദിനപത്രങ്ങൾ സ്പോൺസർ ചെയ്തത്.