വീടും പരിസരവും ശുചീകരിച്ചു


കുറ്റ്യാട്ടൂർ :- സന്നദ്ധ പ്രവർത്തകരും പരിസരവാസികളും ചേർന്ന് വീടും പരിസരവും ശുചീകരിച്ചു. പഴശ്ശിയിലെ പട്ടേരി കമലയുടെ വീടും പരിസരവുമാണ് ശുചീകരിച്ചത്. 

വാർഡ് മെമ്പർ യൂസഫ് പാലക്കലിൻ്റെ നേതൃത്വത്തിൽ, ടി.ഒ നാരായണൻകുട്ടി, ജോയ്, എം.ടി രാഗേഷ് ,രാജീവൻ, ബിനേഷ്, പട്ടേരി മനോജ്‌, എം.കെ.വി സദാനന്ദൻ, പ്രകാശൻ, എം.കെ ബാബു, കെ.ആർ മണി, പട്ടേരി ബിനേഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post