പെരുമാച്ചേരി - പൊയ്യൂർ റോഡിൻ്റെ വശങ്ങളിൽ രൂപപ്പെട്ട വൻ ഗർത്തം അപകട ഭീഷണി ഉയർത്തുന്നു

 


മയ്യിൽ:- പെരുമാച്ചേരി - പൊയ്യൂർ റോഡിൻ്റെ വശങ്ങളിൽ രൂപപ്പെട്ട വൻ ഗർത്തം അപകട ഭീഷണി ഉയർത്തുന്നു.പെരുമാച്ചേരി സ്കൂളിനു സമീപത്തെ  റോഡിൽ വളരെ ദൂരത്തോളം  രൂപപ്പെട്ട വൻ കുഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും വൻ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. മഴ ആരംഭിച്ചതോടെ മഴവെള്ളം കുത്തിഒഴുക്കി പോയാണ് ഈ കുഴി രൂപപ്പെട്ടിരിക്കുന്നത്.

അങ്കനവാടി, സ്കൂൾ പരിസരത്ത് രൂപപ്പെട്ട  ഗർത്തം മൂലം  കുട്ടികൾക്ക് സുരക്ഷിതമായ യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ്.വാഹന യാത്രികർക്കും കാൽനടയാത്രികർക്കും ഏറെ ബുദ്ധിമുട്ടാണ് ഇത് മൂലം ഉണ്ടായിരിക്കുന്നത്.

മഴവെള്ളം ഒഴുകി പോവാൻ ഓവുചാൽ നിർമ്മിച്ച് അവ സ്ലാബിട്ട് വച്ചാൽ മാത്രമെ ഈ പ്രശ്നത്തിന് പരിഹാരമാവും.

പഞ്ചായത്ത് അധികൃതർ ഉടൻ വിഷയത്തിൽ ഇടപ്പെട്ട്  പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


Previous Post Next Post