ഇന്റർനാഷണൽ അറബിക് ഡിബേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത റഈസ് കാട്ടാമ്പള്ളിയെ അനുമോദിച്ചു


ദോഹ :- ഖത്തർ ഫൗണ്ടേഷന് കീഴിൽ ദോഹയിൽ വെച്ച് നടന്ന ഇന്റർനാഷണൽ അറബിക് ഡിബേറ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാംതവണയും ഇന്ത്യയെ പ്രതിനികരിച്ചു പങ്കെടുത്ത റഈസ് കാട്ടാമ്പള്ളിക്ക് കെഎംസിസി ഖത്തർ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന നൽകി. തുമാമ കെഎംസിസി ഓഫീസിൽ വെച്ച് കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. സമദ് സ്നേഹോപഹാരം നൽകി. മണ്ഡലം പ്രസിഡന്റ് ഷഫീഖ് മാങ്കടവ്‌ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് , സംസ്ഥാന സെക്രട്ടറി ശംസുദ്ധീൻ വാണിമേൽ , റയീസ് പെരുമ്പ , ജില്ലാ ഭാരവാഹികളായ ഹനീഫ ഏഴാംമൈയിൽ , സൈഫുദ്ധീൻ ഇരിക്കൂർ, ഹാഷിം നിർവേലി , നൗഷാദ് മാങ്കടവ്, അബ്‌ദുറഹ്മാൻ തലശേരി ,ബഷീർ കാട്ടൂർ , അസീസ് കക്കട്ട്, അയ്യൂബ് കെ.പി , തുടങ്ങിയവർ സംബന്ധിച്ചു .മുഹ്‌സിൻ കെ.വി സ്വഗതവും ആസിഫ് കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.

Previous Post Next Post