ഹജ്ജ് തീർഥാടനം സമാപിച്ചു
മക്ക :- മൂന്നാംദിവസത്തെ കല്ലേറുകർമം ചൊവ്വാഴ്ച പൂർത്തിയായതോടെ ഹജ്ജ് തീർഥാടനത്തിന് പരിസമാപ്തിയായി. ഭൂരിഭാഗം ഹാജിമാരും ചൊവ്വാഴ്ച ഉച്ചയോടെത്തന്നെ മിനായിൽനിന്ന് മടങ്ങി. തുടർന്ന് മക്കയിലെ ഹറമിൽചെന്ന് വിടവാങ്ങൽ പ്രദക്ഷിണം ചെയ്തു. നാലാം ദിവസവും കല്ലേറ് കർമം നടത്താനാഗ്രഹിക്കുന്ന തീർഥാടകർ ചൊവ്വാഴ്ച കൂടി മിനായിൽ തങ്ങിയിരുന്നു. ഇവർ ബുധനാഴ്ച ചടങ്ങ് നിർവഹിച്ചാണ് മടങ്ങുക.