കണ്ണൂർ :- ധർമടം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നിർമാണത്തിന് അനുമതി കിട്ടിയെന്നും മുൻഗണനാടിസ്ഥാനത്തിൽ നിർമാണം തുടങ്ങുമെന്നും ദക്ഷിണ റെയിൽവേ (പാലക്കാട്) ഡിവിഷണൽ മാനേജർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
പ്ലാറ്റ്ഫോം ഇല്ലാത്തതു കാരണം വണ്ടിയിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് റെയിൽവേയുടെ വിശദീകരണം. അഡ്വ. വി.ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.