കൊളച്ചേരി :- പാടിയിൽ സ :കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല & ഗ്രന്ഥാലയവും DYFI പാടിയിൽ യൂണിറ്റും സംയുക്തമായി SSLC, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.
സിപിഎം കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം കെ രാമകൃഷ്ണൻ മാസ്റ്റർ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. സി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ദേവിക ദിനേശൻ സംസാരിച്ചു. സിജിൽ എം.കെ സ്വാഗതവും രഖിൽ.കെ നന്ദിയും പറഞ്ഞു.