KSRTC ബജറ്റ് ടൂറിസം സെല്ലിന്റെ മൂകാംബിക തീർഥാടന യാത്ര ഇന്നുമുതൽ


കണ്ണൂർ :- കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ പദ്ധതിയായ കണ്ണൂർ മൂകാംബിക തീർഥാടന യാത്ര ഇന്ന് ആരംഭിക്കും. കണ്ണൂർ ഡിപ്പോയിൽ നിന്ന് രാത്രി 8ന് പുറപ്പെട്ട് നാളെ പുലർച്ചെ 4നു കൊല്ലൂരിൽ എത്തും. രാവിലെ ദർശനം കഴിഞ്ഞ് കുടജാദ്രിയിലേക്ക് ജീപ്പ് സഫാരി നടത്തും. സർവജ്‌ഞപീഠം കയറിയ ശേഷം തിരിച്ച് മുറിയിലെത്തും. വൈകിട്ട് 5നു മൂകാംബിക സന്ദർശനം.

ഞായറാഴ്‌ച രാവിലെ 5.30 നു ഉടുപ്പി, മധൂർ, അനന്തപുര ക്ഷേത്രങ്ങളിൽ പോകും. വൈകിട്ട് 6നു കണ്ണൂരിലെത്തും. താമസിക്കാനുള്ള മുറിയും ജീപ്പ് സവാരി ഉൾപ്പെടെ ഒരാൾക്ക് 2800 രൂപയാണ് ചെലവ്. എല്ലാ വെള്ളിയാഴ്ചകളിലുമാണ് ട്രിപ് തീരുമാനിച്ചത്. 21, 28 തീയതികളിൽ സീറ്റ് ലഭ്യമാണ്. ആഴ്ചയിൽ 2 ട്രിപ് നടത്താൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. തൃശൂരിലെ നാലമ്പലം, ആറന്മുള പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം തുടങ്ങിയ തീർഥാടന യാത്രകളും നടത്തും. കണ്ണൂർ ഡിപ്പോയിൽ നിന്ന് കർക്കടകം ഒന്നിന് ആരംഭിക്കാനാണ് ആലോചിച്ചിട്ടുള്ളത്. 80894 63675, 94970 07857.

Previous Post Next Post