പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാവാരാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു


പറശ്ശിനിക്കടവ്  :- പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാവാരാചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ ഒരുക്കിയ പുസ്തക പ്രദർശനം പ്രിൻസിപ്പൽ രൂപേഷ് പി.കെ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ പി.പി പ്രദീപൻ അധ്യക്ഷത വഹിച്ചു.

ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. NSS ന്റെ സംഭവനയായി കണിച്ചേരി കിസാൻ വായനശാലക്ക് പുസ്തകങ്ങൾ കൈമാറി. NSS പ്രോഗ്രാം ഓഫീസർ വീണ സി.വി ആശംസ അർപ്പിച്ചു. വായനശാല സെക്രട്ടറി കെ.പി ഗംഗാധരൻ സ്വാഗതവും NSS ലീഡർ ആദിഷ ദിലീപൻ നന്ദിയും പറഞ്ഞു.










Previous Post Next Post