നാറാത്ത് :- അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വര്‍ധിച്ചുവരുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിക്കാത്തത് സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പരാജയമാണെന്നും വിപണിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് സെക്രട്ടറി റാഫി പി.പി, വൈസ് പ്രസിഡണ്ട് അമീര്‍ കണ്ണാടിപ്പറമ്പ്, ജോയിന്റ് സെക്രട്ടറി ജവാദ് കണ്ണാടിപ്പറമ്പ്, കമ്പില്‍ ബ്രാഞ്ച് പ്രസിഡന്റ് മുനീര്‍, സെക്രട്ടറി മൂസാന്‍, ഷമീര്‍ നാറാത്ത്, ഷംസുദ്ദീൻ വി.കെ തുടങ്ങിയവർ നേതൃത്വം നല്‍കി.